മദ്യപിച്ച് അമിതവേഗത്തില്‍ ഡ്രൈവിങ്; തലകുത്തനെ മറിഞ്ഞ് കാര്‍; നടുക്കും വിഡിയോ

തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയില്‍ ഞെട്ടിക്കുന്ന വാഹനാപകടമാണ് ഉണ്ടായിരിക്കുന്നത്. അമിതവേഗത്തിൽ നിയന്ത്രണം വിട്ട് തലകുത്തനെ മറിഞ്ഞ കാറിന്റെ പിൻഡോറിൽ നിന്ന് രണ്ടുപേർ തെറിച്ചു വീഴുന്നതും വിഡിയോയിൽ കാണാം. 6 പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്, ചെറിയ പരിക്കുകളോടെ ഇവർ രക്ഷപ്പെട്ടു. അപകടത്തിന്റെ ഭീകര വിഡിയോ കണ്ടവർ ഭാഗ്യം കൊണ്ടു മാത്രമാണ് ഇവർ രക്ഷപ്പെട്ടത് എന്നാണ് പറയുന്നത്.
സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിൽ പങ്കെടുത്ത സംഘം മദ്യലഹരിയിൽ വാഹനമോടിച്ചതാണ് അപകട കാരണം എന്നാണ് പൊലീസ് പറയുന്നത്. അപകടത്തെപ്പറ്റി പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.