കേരളാ ബ്ലാസ്റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം.

അടുത്ത വ്യാഴാഴ്ച്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായിട്ടാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാമത്തെ കളി

2020-21 സീസണിലെ ഐഎസ്എല്‍ ആദ്യ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം. എടികെ മോഹന്‍ബഗാനുമായി നടന്ന മത്സരത്തില്‍ കേരളം എതിരില്ലാത്ത ഒരു ഗോളിന് തോറ്റു. എട്ടികെക്ക് വേണ്ടി ഗോള്‍ നേടിയത് അവരുടെ സൂപ്പര്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോയ് കൃഷ്ണയായിരുന്നു.67 ആം മിനുട്ടില്‍ ആയിരുന്നു ഗോള്‍ നേട്ടം.

ആദ്യ പകുതിയില്‍ ആക്രമണ ഫുട്‌ബോളൊന്നും കണ്ടിരുന്നില്ല. രണ്ടു ടീമും പതിഞ്ഞ തുടക്കം നടത്തിയതു കൊണ്ടു തന്നെ വിരസമായിരുന്നു കളി. എങ്കിലും മികച്ച അവസരങ്ങള്‍ ഇരു ടീമുകളും ഉണ്ടാക്കി. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്കിടയില്‍ മിസ് പാസ് കൂടുതല്‍ കണ്ട കളി കൂടിയായിരുന്നു. ടീം എന്ന നിലക്ക് ഒത്തിണക്കമുള്ള കളിയായിരുന്നില്ല.

അടുത്ത വ്യാഴാഴ്ച്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായിട്ടാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാമത്തെ കളി.