സംസ്ഥാനത്ത് 75,013 സ്ഥാനാർത്ഥികൾ

കൂടുതൽ സ്ഥാനാർത്ഥികൾ മലപ്പുറത്ത്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 75,013 സ്ഥാനാർത്ഥികൾ. ജില്ലാ പഞ്ചായത്തുകളിലേക്ക് 1,317 പേർ മത്സരിക്കും. ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 6,877 സ്ഥാനാർത്ഥികൾ. ഗ്രാമപഞ്ചായത്തുകളിൽ 54,494 പേർ ജനവിധി തേടും. നഗരസഭകളിൽ 10,399 ഉം കോർപ്പറേഷനുകളിൽ 1,986 ഉം പേർ. കൂടുതൽ സ്ഥാനാർത്ഥികൾ മലപ്പുറത്ത് കുറവ് വയനാട്ടിലും.