കായിക മേഖലയില്‍ രണ്ട് ദിവസത്തെ ദുഃഖാചരണം

തിരുവനന്തപുരം: അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരവും ലോക ഫുട്‌ബോളിലെ ഇതിഹാസവുമായ ഡീഗോ മറഡോണയുടെ വേര്‍പാടില്‍ സംസ്ഥാനത്ത് കായിക മേഖലയില്‍ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കായിക വകുപ്പ് മന്ത്രി ഇ പി ജയരാജനാണ് ദുഃഖാചരണം പ്രഖ്യാപിച്ചത്.

നവംബര്‍ 26, 27 തിയ്യതികളിലെ ദുഃഖാചരണത്തില്‍ എല്ലവരും പങ്കാളികളാവണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.