അ​രി ലോ​റി​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 15 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ര​ണ്ടു പേ​ർ അ​റ​സ്​​റ്റി​ൽ.

ചാ​ല​ക്കു​ടി: കൊ​ര​ട്ടി​യി​ൽ അ​രി ലോ​റി​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 15 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ര​ണ്ടു പേ​ർ അ​റ​സ്​​റ്റി​ൽ. ആ​ല​പ്പു​ഴ ഹ​രി​പ്പാ​ട് മാ​ഞ്ഞാ​ടി​യി​ൽ അ​നീ​ഷ് ഭ​വ​ന​ത്തി​ൽ അ​നീ​ഷ് (36), കൊ​ല്ലം ഏ​രൂ​ർ പാ​ണ​യം ശ്രീ​ഹ​രി നി​ല​യം വീ​ട്ടി​ൽ സ​ജീ​വ​ൻ (39) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ കൊ​ര​ട്ടി ജ​ങ്​​ഷ​നി​ലാ​ണ് ക​ഞ്ചാ​വു​മാ​യി എ​ത്തി​യ നാ​ഷ​ന​ൽ പെ​ർ​മി​റ്റ് ലോ​റി പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ നി​ര​വ​ധി ല​ഹ​രി മ​രു​ന്ന് കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ്.

 

കൊ​ല്ലം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ ക​ഞ്ചാ​വ് ക​ച്ച​വ​ട​ക്കാ​ർ​ക്ക് നേ​രി​ട്ട് എ​ത്തി​ച്ചു കൊ​ടു​ക്കാ​ൻ കൊ​ണ്ടു​വ​ന്ന​താ​ണ് ക​ഞ്ചാ​വ്. പ​ശ്ചി​മ ബം​ഗാ​ളി​ലെ സി​ലു​ഗു​രി​യി​ലേ​ക്ക് ക​ശു​വ​ണ്ടി ലോ​ഡു​മാ​യി പോ​യ ലോ​റി തി​രി​ച്ച് ആ​ന്ധ്ര​യി​ലെ​ത്തി, രാ​ജ​മു​ന്ദ്രി​യി​ൽ നി​ന്ന് അ​രി ലോ​ഡ് എ​ടു​ത്ത് അ​തി​നോ​ടൊ​പ്പം ക​ഞ്ചാ​വും ക​യ​റ്റി വ​രു​ക​യാ​യി​രു​ന്നു ഇ​വ​ർ.

 

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു വ​രു​ന്ന ‘ഡാ​ർ​ക്ക് നൈ​റ്റ് ഹ​ണ്ടി​ങ്’ എ​ന്ന പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ യു​വാ​ക്ക​ളി​ൽ നി​ന്നും ല​ഭി​ച്ച വിവരത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ലോ​റി​യി​ലെ ക​ഞ്ചാ​വ് ക​ട​ത്ത് പി​ടി​കൂ​ടി​യ​ത്. ചാ​ല​ക്കു​ടി ത​ഹ​സി​ൽ​ദാ​ർ ഇ.​എ​ൻ. രാ​ജു, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ആൻറ്റോ ജേ​ക്ക​ബ് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്.