Fincat

പോളിങ് ഡ്യൂട്ടി: നിയമന നടപടികള്‍ പൂര്‍ത്തിയായി

പോളിങ് ബൂത്തുകളില്‍ ഡ്യൂട്ടി നിര്‍ഹിക്കേണ്ട ഉദ്യോഗസ്ഥരുടെ നിയമന നടപടികള്‍ ഇ-ഡ്രോപ്പ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ജില്ലാ തലത്തില്‍ പൂര്‍ത്തീകരിച്ചതായി ഇഡ്രോപ്പ് നോഡല്‍ ഓഫീസറായ എ.ഡി.എം എന്‍.എം മെഹറലി അറിയിച്ചു. പോളിങ് ഡ്യൂട്ടിക്കായി തെരഞ്ഞെടുത്തിട്ടുള്ള ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവുകള്‍ ഇ-ഡ്രോപ്പ് സോഫ്റ്റ് വെയറില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും സോഫ്റ്റ് വെയറില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള നിയമന ഉത്തരവിന്റെ പ്രിന്റ് എടുത്ത് ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ക്ക് നവംബര്‍ 28നകം വിതരണം ചെയ്യണം.

1 st paragraph

എല്ലാ സ്ഥാപന മേധാവിമാരും നിയമന ഉത്തരവുകള്‍ കൈപ്പറ്റുന്നതിനായി ഇന്നും നാളെയും ( നവംബര്‍ 28, 29) അവരവരുടെ സ്ഥാപനങ്ങളില്‍ ഹാജരാവണം. നിയമന ഉത്തരവുകള്‍ സമയബന്ധിതമായി എല്ലാ സ്ഥാപന മേധാവിമാര്‍ക്കും കൈമാറുന്നതിനാവശ്യമായ നടപടികള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും സ്വീകരിക്കണം.

 

പരിശീലനം നവംബര്‍ 30 മുതല്‍ തുടങ്ങും

 

2nd paragraph

പോളിങ് ഡ്യൂട്ടിക്കായി തെരഞ്ഞെടുത്തിട്ടുള്ള പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍ എന്നിവര്‍ക്കുള്ള പരിശീലന ക്ലാസുകള്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ അഞ്ച് വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള നിയമന ഉത്തരവില്‍ അവരവര്‍ക്കുള്ള പരിശീലന ക്ലാസിന്റെ സ്ഥലം, തീയതി, സമയം എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്. നിയമന ഉത്തരവ് ലഭിച്ചിട്ടുള്ള എല്ലാ ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് പരിശീലന ക്ലാസുകളില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. പങ്കെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ട പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും. സ്ഥാപന മേധാവികള്‍ക്ക് ഇ-ഡ്രോപ് സോഫ്റ്റ് വെയറില്‍ കണ്‍ഫമേഷന്‍ മെനുവില്‍ പോസ്റ്റിങ് ഓര്‍ഡര്‍ കണ്‍ഫമേഷന്‍ നല്‍കിയതിന് ശേഷം Posting OrderDw Reserve Posting Order ഉം പോസ്റ്റല്‍ ബാലറ്റലുള്ള അപേക്ഷയും ഡൗണ്‍ലോഡ് ചെയ്യാം