എല്‍.ഡി.എഫ് കുടുംബസംഗമം സംഘടിപ്പിച്ചു

തിരൂര്‍ : വെട്ടം പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പി അര്‍ഷാദിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കുടുംബസംഗമം സംഘടിപ്പിച്ചു.വാര്‍ഡ് വിദ്യാനഗര്‍ പ്രദേശത്തെ ഒന്നാം ബൂത്തില്‍ സംഘടിപ്പിച്ച കുടുംബസംഗമം ബ്ളോക്ക് പഞ്ചായത്ത് വെട്ടം ഡിവിഷന്‍ സ്ഥാനാര്‍ത്ഥി പി.പി നാസര്‍ ഉദ്ഘാടനം ചെയ്തു.എ.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു.

സ്ഥാനാര്‍ത്ഥി പി.പി അര്‍ഷാദ്,സുലൈമാന്‍ വിദ്യാനഗര്‍,പി.പി സലാം,റിയാദ് എം.കെ,പി.യൂസഫലി തുടങ്ങിയവര്‍ സംസാരിച്ചു.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് കുടുംബസംഗമം സംഘടിപ്പിച്ചത്.