സംസ്ഥാനത്ത്​ ബുർവി ചുഴലിക്കാറ്റിന്റെ വേഗത കുറവായിരിക്കുമെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത്​ ബുർവി ചുഴലിക്കാറ്റിന്റെ വേഗത കുറവായിരിക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. 60 കി.മീറ്ററിൽ താഴെയായിരിക്കും സംസ്ഥാനത്തെ കാറ്റിന്റെ വേഗം. കൊല്ലം-തിരുവനന്തപുരം അതിർത്തിയിലൂടേയായിരിക്കും കാറ്റ്​ കേരളത്തിൽ പ്രവേശിക്കുക.

 

തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ 50 മുതൽ 55 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റുണ്ടാകും. അതി തീവ്ര മഴയുണ്ടാകുന്ന സാഹചര്യത്തിൽ താഴ്​ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടാകും. എങ്കിലും വലിയ പ്രളയ സാഹചര്യം പ്രതീക്ഷിക്കുന്നില്ല. നാളെ തന്നെ കാറ്റ്​ അറബിക്കടലിലേക്ക്​ നീങ്ങുമെന്നാണ്​ പ്രവചനം.

 

തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ഇടുക്കി, ആലപ്പുഴ, പാലക്കാട്​, എറണാകുളം എന്നീ ജില്ലകളിൽ ശക്​തമായ മഴയുണ്ടാകാനും സാധ്യതയുണ്ട്​.