കഞ്ചാവുമായി പൊന്നാനി സ്വദേശികളായ രണ്ടു പേരെ പിടികൂടി.

കല്‍പറ്റ: മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ രണ്ടുകിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. പൊന്നാനി നാലകത്ത് ഫക്രുദ്ദീന്‍(25), പൊന്നാനിമീത്തില്‍ എം വി ഷഹബാസ് മുര്‍ഷിദ്(24)യാണ് അറസ്റ്റ് ചെയ്തത്. മൈസൂരില്‍നിന്നു മലപ്പുറം എടപ്പാളിലേക്ക് കെഎല്‍ 52 കെ 1381 ഇയോണ്‍ കാറില്‍ കടത്തിക്കൊണ്ടു വന്ന രണ്ട് കിലോ കഞ്ചാവാണ് വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി കെ മണികണ്ഠന്‍, പ്രിവന്റീവ് ഓഫിസര്‍മാരായ എം ബി ഹരിദാസന്‍, കെ കെ അജയകുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സി സുരേഷ്, അമല്‍ദേവ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.