ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്‍ ചരിത്രത്തിലില്ലാത്ത അഴിമതിയാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കോഴിക്കോട്: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്‍ ചരിത്രത്തിലില്ലാത്ത അഴിമതിയാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക കേരള സഭയുടെ പേരില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി വഴി വന്‍ ധൂര്‍ത്താണ് സ്പീക്കര്‍ നടത്തിയത്. നിയമസഭയിലെ ചെലവുകള്‍ പരിശോധിക്കപ്പെടില്ലെന്ന പഴുത് ദുരുപയോഗം ചെയ്താണ് ഇത്രയും വലിയ തട്ടിപ്പ് നടത്തിയത്. ഇതു സംബന്ധിച്ച് ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും സ്പീക്കറുടെ ഇടപെടലുകളെ കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു.
സ്പീക്കര്‍ പദവിയുടെ അന്തസിന് നിരക്കുന്ന കാര്യങ്ങളല്ല പലപ്പോഴും പി. ശ്രീരാമകൃഷ്ണനില്‍ നിന്നുണ്ടാവുന്നത്. അദ്ദേഹം ഇപ്പോഴും സിപിഎം സംസ്ഥാന കമ്മിറ്റി മെമ്പറാണ്. പിന്നെ എങ്ങനെയാണ് നിക്ഷ്പക്ഷമായ സമീപനം പ്രതീക്ഷിക്കാനാവുകയെന്നും ചെന്നിത്തല ചോദിച്ചു.