മമ്മൂട്ടിയുടെ പുതിയ കാരവാൻ കാണാം

വീഡിയോ

തന്റെ വാഹന ശേഖരത്തിലേക്ക് പുതിയ കാരവാന്‍ കൂടി എത്തിച്ചിരിക്കുകയാണ് മമ്മുട്ടി. തന്റെ മറ്റെല്ലാ വാഹനങ്ങളുടേയും നമ്പറായ 369 തന്നെ ഈ പുത്തന്‍ കാരവാനിന് ലഭിക്കുകയും ചെയ്തു. കെഎല്‍ 07 സിയു 369 ആണ് വാഹനത്തിന്റെ നമ്പര്‍. ഇന്ത്യയിലെ മുന്‍നിര ബോഡി നിര്‍മാതാക്കളായ ഓജസ് ഓട്ടോ മൊബൈല്‍സാണ് മമ്മൂട്ടിയുടെ കാരവാനെ അണിയിച്ച് ഒരുക്കിയത്. നീലയും വെള്ളയും നിറങ്ങള്‍ നല്‍കിയാണ് ഈ വാഹനത്തിന്റെ പുറംഭാഗം മോടി പിടിപ്പിച്ചിരിക്കുന്നത്. കിടപ്പുമുറി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാല്‍ സജ്ജമാണ് കാരവാന്‍. യാത്രയ്ക്ക് അനുയോജ്യമായ സീറ്റുകളും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. സെമി ബുളളറ്റ് പ്രൂഫ് ഗ്ലാസുകള്‍, പൂര്‍ണമായും സൗണ്ട് പ്രൂഫ് തുടങ്ങിയവയാണ് കാരവാന്റെ മറ്റ് പ്രത്യേകതകള്‍. കിച്ചന്‍ സൗകര്യവും വാഹനത്തിലുണ്ട്