Fincat

12:45 വരെ 46 ശതമാനം പോളിംങ് രേഖപ്പെടുത്തി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങ് പുരോഗമിക്കുന്നു. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ വോട്ടര്‍മാര്‍ ഇന്ന് തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നത്‌.

വയനാട്ടിലെ പോളിംഗ് ബൂത്തിലെ തിരക്ക്

 

രാവിലെ മുതല്‍ മിക്കവാറും എല്ലാ ബൂത്തുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.  12:45 വരെ 46 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.  ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം വയനാട് ജില്ലയാണ് ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത്. കോട്ടയമാണ്‌ തൊട്ടുപിന്നിൽ ഉള്ളത്‌.