ഷോറൂമിനുമുന്നിൽ നിർത്തിയിട്ട സ്‌കൂട്ടറുകൾക്ക് കൂട്ടത്തോടെ തീപിടിച്ചു.

പരപ്പനങ്ങാടി: ഷോറൂമിനുമുന്നിൽ നിർത്തിയിട്ട സ്‌കൂട്ടറുകൾക്ക് കൂട്ടത്തോടെ തീപിടിച്ചു. താനൂർ റോഡിലെ ഷോറൂമിനുമുന്നിൽ നിർത്തിയിരുന്ന സ്‌കൂട്ടറുകളാണ് കത്തിനശിച്ചത്.

അഞ്ച് സ്‌കൂട്ടറുകൾ പൂർണമായും ഒരു സ്‌കൂട്ടർ ഭാഗികമായും കത്തിനശിച്ചു. ബാറ്ററി ഷോർട്ട് സർക്യൂട്ട്മൂലം തീപിടിച്ച ഒരു സ്‌കൂട്ടറിൽനിന്നാണ്‌ മറ്റുള്ളവയിലേക്കു തീപടർന്നത്‌.