തിരൂർ നഗരസഭയിൽ ഞായറാഴ്ച രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെ പോളിങ് സാമഗ്രികൾ വിതരണംചെയ്യും

തിരൂർ: കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് തിരഞ്ഞെടുപ്പുസാമഗ്രികൾ സുഗമമായി വിതരണംചെയ്യുന്നതിനായി സമയക്രമം നിശ്ചയിച്ചു.

 

തിരൂർ ബ്ലോക്കിനുകീഴിലെ ആറ് ഗ്രാമപ്പഞ്ചായത്തുകളിലെ പോളിങ് സാമഗ്രികൾ താഴെപ്പറയുന്ന സമയക്രമമനുസരിച്ച് തിരൂർ സീതി സാഹിബ് സ്മാരക പോളിടെക്നിക് കോളേജിൽനിന്ന് ഞായറാഴ്ച രാവിലെ എട്ടരമുതൽ വിതരണംചെയ്യും.

തിരക്ക് നിയന്ത്രിക്കുന്നതിന് സമയക്രമം കർശനമായി പാലിക്കണമെന്ന് വരണാധികാരി ധന്യ അഭ്യർഥിച്ചു. തിരൂർ നഗരസഭയിൽ ഞായറാഴ്ച രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെ പോളിങ് സാമഗ്രികൾ വിതരണംചെയ്യും. അരമണിക്കൂറിനുള്ളിൽ നാലു വാർഡുകൾവീതം 38 വാർഡുകളിലെ പോളിങ് സാമഗ്രികളാണ് നഗരസഭാ ഓഫീസിൽ വിതരണംചെയ്യുക.