സ്വർണമിശ്രിതം പിടികൂടി.

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച 1117 ഗ്രാം സ്വർണമിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. മലപ്പുറം മൂർക്കനാട് സ്വദേശി റാഷിദി(34)ൽ നിന്നാണ് സ്വർണം പിടികൂടിയത്.

 

പുലർച്ചെ രണ്ടരയ്ക്ക് ഷാർജയിൽനിന്ന് എയർ അറേബ്യ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്.

 

സ്വർണമിശ്രിതം കാപ്‌സ്യൂൾ രൂപത്തിലാക്കി ശരീരത്തിനകത്താക്കിയാണ് കൊണ്ടുവന്നത്. സ്വർണത്തിന് 55 ലക്ഷം രൂപ വിലമതിക്കും.

 

കസ്റ്റംസ് അസിസ്റ്റന്റ്‌ കമ്മീഷണർ കെ.വി. രാജന്റെ നിർദേശപ്രകാരം സൂപ്രണ്ടുമാരായ സി. സുരേഷ്ബാബു, കെ.കെ. പ്രവീൺകുമാർ, ഇൻസ്‌പെക്ടർമാരായ ഇ. മുഹമ്മദ് ഫൈസൽ, എം. പ്രതീഷ്, സന്തോഷ് ജോൺ, ഹെഡ് ഹവിൽദാർ എം. സന്തോഷ്‌കുമാർ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.