ഫുട്ബോൾ കളിക്കിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു.
മഞ്ചേരി: പാലക്കുളം മസ്ജിദ് സമീപം താമസിക്കുന്ന നസീഫ് എന്നയാൾ ഫുട്ബോൾ കളിക്കിടെ ഗ്രൗണ്ടിൽ കുഴഞ്ഞു വീണ് മരണപ്പെട്ടു. 35 വയസായിരുന്നു. മണ്ഡലം കെ. എൻ. എം പ്രസിഡന്റ് ജനാബ് കോമു മൗലവിയുടെ മകനാണ് ഇദ്ദേഹം.
ഇന്നലെ രാത്രി 8 മാണിയോട് കൂടി ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ തളർന്നു വീഴുകയായിരുന്നു. ഉടൻ തന്നെ സഹകളിക്കാരും സുഹൃത്തുക്കളും ചേർന്ന് മഞ്ചേരിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വണ്ടൂർ പി വി എൻ ഹോണ്ടയിലെ ജീവനക്കാരനായിരുന്നു നസീഫ്. ഖബറടക്കം ഇന്ന് രാവിലെ 10:00 മണിക്ക് മഞ്ചേരി പാലക്കുളം ജുമാ മസ്ജിദിൽ നടന്നു