Main Banner

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു; മൂന്നാം ദിവസവും വൈദ്യുതി നിയന്ത്രണം ഉണ്ടായില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു. തുടർച്ചയായ മൂന്നാം ദിവസവും വൈദ്യുതി നിയന്ത്രണം ഉണ്ടായില്ല. മധ്യപ്രദേശിൽ നിന്ന് ലഭിച്ച 200 മെഗാവാട്ടിന് പുറമെ 300 മെഗാവാട്ട് വൈദ്യുതി കൂടി ലഭിച്ചു. തൽസമയ വിപണിയിൽ നിന്നും ആവശ്യത്തിന് വൈദ്യുതി ലഭിച്ചതോടെയാണ് നിയന്ത്രണം ഒഴിവാക്കാൻ ആയത്. ഒക്ടോബർ മാസം മുതൽ വൈദ്യുതിക്ഷാമം ഉണ്ടാകില്ലെന്ന് കെഎസ്ഇബി അറിയിച്ചു. പുതിയ കരാറുകൾക്ക് ശ്രമം തുടരുന്നു എന്നും കെഎസ്ഇബി വ്യക്തമാക്കി.

1 st paragraph

സംസ്ഥാനത്ത് ഉഭയകക്ഷി കരാറുകളുടെ കുറവും വൈദ്യുതി ഉപഭോഗം കൂടിയതും മൂലം സെപ്റ്റംബറിൽ പീക്ക് സമയത്ത് 800-900 മെഗാവാട്ടിന്റെ വരെ കുറവാണ് കേരളത്തിലുണ്ടായത്. മഴ കുറഞ്ഞത് ജലവൈദ്യുത പദ്ധതികളിലെ ഉൽപ്പാദനത്തെ ബാധിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതും പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിനുള്ള തടസ്സങ്ങളും പ്രതിസന്ധി ആഴത്തിലാക്കി.

അതേസമയം വൈകിട്ട് 7 മുതൽ രാത്രി 12 വരെ വൈദ്യുതി ഉപയോഗത്തിൽ ഉപഭോക്താക്കളും വ്യവസായ സ്ഥാപനങ്ങളും നിയന്ത്രണം പാലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സർക്കുലർ ഇറക്കിയിരുന്നു. വാട്ടർ അതോറിറ്റി പമ്പിങ്ങും വീട്ടിൽ കൂടുതൽ വൈദ്യുതി ആവശ്യമായ ഉപകരണങ്ങളുടെ പ്രവർത്തനവും പകലാക്കണം. എസി താപനില 25 ഡിഗ്രിയിൽ വയ്ക്കണം. അനാവശ്യ ദീപാലങ്കാരങ്ങൾ ഒഴിവാക്കണമെന്നും ഊർജ്ജ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം ഇറക്കിയ സർക്കുലറിൽ ആവശ്യപ്പെട്ടിരുന്നു.

 

2nd paragraph