നാടിന്റെ പുരോഗതിയ്ക്കായി ജനങ്ങൾക്കൊപ്പം നിൽക്കുക മുഖ്യമന്ത്രി

തദ്ദേശ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ നടക്കുകയാണ്. കേരളത്തിൻ്റെ പുരോഗതിയിൽ വളരെ നിർണ്ണായകമായ ഉത്തരവാദിത്തമാണ് തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ളത്. സർക്കാരിൻ്റെ ഓരോ പ്രവർത്തനത്തിൻ്റെ വിജയത്തിലും തദ്ദേശ സ്ഥാപനങ്ങളുടെ സജീവമായ പങ്കാളിത്തം അനിവാര്യമാണ്. ഈ ചുമതല ഏറ്റെടുത്തു കൊണ്ട്, സാമൂഹ്യപുരോഗതിയ്ക്കും ജനക്ഷേമത്തിനുമായി അടിയുറച്ചു മുന്നോട്ട് പോകാൻ ഓരോ ജനപ്രതിനിധിയ്ക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. കേരളത്തിൻ്റെ നന്മയ്ക്കായി ഒത്തൊരുമിച്ചു മുന്നോട്ടു പോകാൻ അവരെല്ലാവരും തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു. എല്ലാവർക്കും ഭാവുകങ്ങൾ.