സംസ്ഥാന രാഷ്ട്രീയത്തിലേക്ക് സജീവമാകാനൊരുങ്ങി പി  കെ കുഞ്ഞാലിക്കുട്ടി എം പി

മലപ്പുറം: സംസ്ഥാന രാഷ്ട്രീയത്തിലേക്ക് സജീവമാകാനൊരുങ്ങി പി  കെ കുഞ്ഞാലിക്കുട്ടി എം പി. മുസ്ലീം ലീ​ഗിന്റേതാണ് തീരുമാനം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി മത്സരിക്കും.

ലോക്സഭാം​ഗത്വം രാജിവച്ച് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം. നിയമസഭാ തെരെഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ സീറ്റിൽ ഉപതെരഞ്ഞെടുപ്പും നടക്കുന്ന വിധം രാജിയുണ്ടാവുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.