Fincat

ബൈക്ക് ഇടിച്ച് മൂന്നുവയസുകാരി മരിച്ചു.

വയനാട്: മീനങ്ങാടിയിൽ  ബൈക്ക് ഇടിച്ച് മൂന്നുവയസുകാരി മരിച്ചു. പനമരം പരക്കുനിയില്‍ വാഴയില്‍ നിഷാദിന്റെയും ഷഹാനയുടെയും മകള്‍ മകള്‍ സഹറ ഫാത്തിമ (3)യാണ് മരിച്ചത്.

1 st paragraph

കഴിഞ്ഞ ദിവസം വൈകിട്ടോടെ മീനങ്ങാടി ചണ്ണാളിയില്‍ വെച്ചാണ് സംഭവം.  ഉമ്മയുടെ ചണ്ണാളിയിലെവീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ഇടവഴിയില്‍ നിന്ന് കയറിവന്ന ബൈക്ക് കുഞ്ഞിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

2nd paragraph

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ആദ്യം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടം വരുത്തിയ ബൈക്ക് നിര്‍ത്താതെ പോയതായി ബന്ധുക്കള്‍ പറഞ്ഞു. ‍സംഭവത്തില് മീനങ്ങാടി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്