സ്ഥാനാര്‍ഥികള്‍ ജനുവരി 14നകം തെരഞ്ഞെടുപ്പ് ചെലവ് സമര്‍പ്പിക്കണം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍ അവരുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കുകള്‍ കമ്മീഷന്‍ നിര്‍ദേശിച്ച ഫോറം എന്‍ 30ല്‍ തയ്യാറാക്കി ജനുവരി 14നകം സമര്‍പ്പിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു.

ഗ്രാമ പഞ്ചായത്തുകളിലെ സ്ഥാനാര്‍ഥികള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും ജില്ലാ പഞ്ചായത്ത്, നഗരസഭാ സ്ഥാനാര്‍ഥികള്‍ ജില്ലാ കലക്ടര്‍ക്കുമാണ് കണക്കുകള്‍ സമര്‍പ്പിക്കേണ്ടത്.

ഫലപ്രഖ്യാപനം വന്ന് 30 ദിവസത്തിനകമാണ് സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് ചെലവ് സമര്‍പ്പിക്കേണ്ടത്.