എ. എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യയെ നിയമിക്കാന്‍ വഴിവിട്ട നീക്കമെന്ന് പരാതി.

കോഴിക്കോട്: എ. എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യയെ നിയമിക്കാന്‍ വഴിവിട്ട നീക്കമെന്ന് പരാതി. ഷംസീറിന്റെ ഭാര്യ ഷഹലയെ വിദ്യാഭ്യാസ വിഭാഗത്തില്‍ അസി.പ്രൊഫസറായി നിയമിക്കാനുള്ള നീക്കമാണ് വിവാദമായത്.

പി.എച്ച്ഡി ചെയ്യുമ്പോള്‍ ഷഹലയുടെ ഗയ്ഡായിരുന്ന പി.കേളുവും ഈ പോസ്റ്റിലേക്കുള്ള ഇന്റര്‍വ്യു ബോര്‍ഡില്‍ അംഗമായിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി നിയമനങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.

പരാതിയില്‍ നടപടിയുണ്ടായില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. വിദ്യാഭ്യാസ വിഭാഗത്തില്‍ രണ്ട് അധ്യാപകരുടെ ഒഴിവാണ് നിലവിലുള്ളത്. ഒന്ന് ജനറല്‍ കാറ്റഗറിയും മറ്റൊന്ന് സംവരണ വിഭാഗത്തിലുമാണ്.