സർകാറിൻ്റെത് അധ്യാപക പ്രശ്നങ്ങളോട് നിഷേധാത്മക നിലപാട്: കെ.എസ്.ടി.യു

വളവന്നൂർ: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു) താനൂർ സബ് ജില്ലാ സമ്മേളനം സമാപിച്ചു. വിദ്യാഭ്യാസം മാറ്റത്തിന് മാറണ മീ നിഷ്ക്രിയ ഭരണം എന്ന പ്രമേയം ആസ്പദമാക്കി കുറുക്കോൾ ഖാഇദെ മില്ലത്ത് സൗധത്തിൽ വച്ച് നടന്ന സമ്മേളനം കെ.എസ്.ടി. യു. സംസ്ഥാന പ്രസിഡൻറ് അബ്ദുല്ല വാവൂർ ഉദ്ഘാടനം ചെയ്തു.രാജ്യത്തിൻ്റെ നട്ടെല്ലായ കർഷകർ തലസ്ഥാന നഗരിയിൽ നടത്തുന്ന സമരത്തിന് സമ്മേളനം ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു. നിയമനാഗീകരം ലഭിക്കാതെ പ്രയാസപ്പെടുന്ന അധ്യാപകരുടെ പ്രശ്നങ്ങളോട് സർക്കാർ കഴിഞ്ഞ അഞ്ചു വർഷമായി സ്വീകരിച്ച നിഷേധാത്മ നിലപാടിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി.

ശമ്പള പരിഷ്കരണവും ക്ഷാമബത്ത കുടിശ്ശികയും ഉടൻ ലഭ്യമാക്കണമെന്നും സർക്കാറിനോട് ആവശ്യപ്പെട്ടു. കെ.എസ്.ടി.യു. അംഗളായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിച്ച് ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട ടി.എ റഹിം, ടി.കെ നഷീജ. കെ.കെ ഫാത്തിമ ടീച്ചർ, കവിയത്രി ഹാജറ ടീച്ചർ, പ്രതിഭാ ക്വിസ് വിജയികൾ എന്നിവരെ ആദരിച്ചു. സബ് ജില്ലാ പ്രസിഡൻ്റ് ഐ.പി.അബൂബക്കർ സിദ്ധീക്ക് അധ്യക്ഷത വഹിച്ചു.കെ.എസ്.ടി. യു. സംസ്ഥാന സെക്രട്ടറി എം. അഹമദ് മുഖ്യ പ്രഭാഷണം നടത്തി.

കെ.എസ്.ടി.യു താനൂർ ഉപജില്ല സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് അബ്ദുല്ല വാവൂർ ഉൽഘാടനം ചെയ്യുന്നു.

വിവിധ സെഷനുകളിലായി നടന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ മയ്യേരി നസീബ അസീസ്, വളവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.സി നജ്മത്ത് , കുറുക്കോളി മൊയ്തീൻ ,താനൂർ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.സി അശ്‌റഫ് , വളവന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.കെ മുജീബ് റഹ്മാൻ ,വൈസ് പ്രസിഡൻ്റ് വളവന്നൂർ ഗ്രാമ പഞ്ചായത്ത്, കെ.എസ്.ടി.യു. സംസ്ഥാന ഭാരവാഹികളായ കെ. എം .അബ്ദുല്ല , വി.എ. ഗഫൂർ, ജില്ല ജനറൽ സെക്രട്ടറി എൻ.പി.മുഹമ്മദലി, ജില്ല ട്രഷറർ കെ.ടി.അമാനുള്ള ,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ റഹീം കുണ്ടൂർ, ഫൈസൽ മൂഴിക്കൽ,ജില്ലാ ഭാരവാഹികളായ കെ എം ഹനീഫ,   ഇ.പി.എ.ലത്തീഫ് ,ടി.വി. ജലീൽ,ടി.സി.സുബൈർ, നൗഫൽ അടിയാട്ടിൽ, പിടി ഖലീലുൽ അമീൻ, എ.ഷറഫുദ്ധീൻ, മാടമ്പാട്ട് റസിയറ ടീച്ചർ, കെ.വി.ഫൈസൽ അരീക്കാട് എന്നിവർ പ്രസംഗിച്ചു.