മലപ്പുറത്ത് 11 സ്‌കൂളുകള്‍ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്

മലപ്പുറം ; പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 11 സ്‌കൂളുകള്‍ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നു. 5 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഗവ . മാനവേദന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ നിലമ്പൂര്‍, 3 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ജി എച്ച് എസ് എസ് പുലാമന്തോള്‍, ജി എച്ച് എസ് എസ് കുന്നക്കാവ് , പ്ലാന്‍ ഫണ്ടില്‍ നിന്നും നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ജി എം എല്‍ പി എസ് മൊറയൂര്‍, (1.15 കോടി), ജി എല്‍ പി എസ് പറങ്കിമൂച്ചിക്കല്‍ , ജി എല്‍ പി എസ് താനൂര്‍, കെ എം ജി യു പി എസ് തവനൂര്‍ – 1 കോടി രൂപ വീതം, എന്നീ സ്‌കൂളുകളാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഫെബ്രുവരി 6 ന് ഉദ്ഘാടനം ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുക. ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും . ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്ക് മുഖ്യ പ്രഭാഷണം നടത്തും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ മുഖ്യാതിഥിയായിരിക്കും. എം എല്‍ എ മാരായ പി വി അന്‍വര്‍, മഞ്ഞളാംകുഴി അലി, ആബിദ് ഹുസൈന്‍ തങ്ങള്‍, പി. ഉബൈദുള്ള, വി. അബ്ദുറഹിമാന്‍ എന്നിവര്‍ വിവിധ സ്‌കൂളുകളില്‍ സംബന്ധിക്കും. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ സ്വാഗതവും, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു നന്ദിയും പറയും

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യപ്പെടുന്ന ഗവ. മാനേവദന്‍ എച്ച് എസ് എസ് നിലമ്പൂര്‍

ഇതിനോട് അനുബന്ധിച്ച് ഓരോ സ്‌കൂളുകളിലും ജനപ്രതിനിധികളുടെയും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ നേരിട്ട് ഉദ്ഘാടന പരിപാടികള്‍ നടക്കും. നേരത്തെ 5 കോടി രൂപ അനുവദിച്ച ഏഴ് സൂകളുകളും 3 കോടി രൂപ അനുവദിച്ച 10 സ്‌കൂളുകളും പ്ലാന്‍ ഫണ്ടില്‍ നിന്ന് ഫണ്ട് അനുവദിച്ച 15 സ്‌കൂളുകളും ഉദ്ഘാടനം ചെയ്തിരുന്നു. ഇതിനു പുറമേ ഫെബ്രുവരി 18 ന് 5 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഗവ.മോഡല്‍ എച്ച് എസ് എസ് പെരിന്തല്‍മണ്ണ, ജി എച്ച് എസ് എസ് കുഴിമണ്ണ, ജി എച്ച് എസ് എസ് തുവ്വൂര്‍, 3 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ജി എച്ച് എസ് അഞ്ചച്ചവടി , ജി എച്ച് എസ് എസ് കരുവാരക്കുണ്ട് , ജി എച്ച് എസ് എസ് തിരുവാലി എന്നീ സ്‌കൂളുകള്‍ കൂടി ഉദ്ഘാടനം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ. ഓര്‍ഡിനേറ്റര്‍ എം മണി അറിയിച്ചു. ജില്ലയില്‍ 16 സ്‌കൂളുകള്‍ക്ക് 5 കോടിരൂപ വീതവും 86 സ്‌കൂളുകള്‍ക്ക് മൂന്നൂ കോടി രൂപ വീതവും 66 സ്‌കൂളുകള്‍ക്ക് 1 കോടി രൂപ വീതവും 87 സ്‌കൂളുകള്‍ക്ക് പ്ലാന്‍ ഫണ്ടും അനുവദിച്ച് ഇവയുടെ നിര്‍മ്മാണ പ്രവര്‍ത്തനവും വിവിധ ഘട്ടങ്ങളില്‍ നടന്നു.