Fincat

പൊന്നാനിയിലെ സ്ക്കൂളുകൾ കേന്ദ്രീരീകരിച്ച് ആർ.ടി.പി.സി.ആർ പരിശോധന

പൊന്നാനി: പൊന്നാനി മണ്ഡലത്തിൽ രണ്ടു സ്കൂളുകളിൽ നടത്തിയ കോവിഡ് പരിശോധനയിൽ കൂടുതൽ കുട്ടികൾക്ക് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് സ്കൂളുകൾക്ക് ആവശ്യമായ ആർ.ടി.പി.സി.ആർ പരിശോധന നടത്താൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ തീരുമാനമായി.

1 st paragraph

ഇതിനായി മതിയായ ടെസ്​റ്റ്​ കിറ്റുകൾ അനുവദിക്കാൻ ഡി.എം.ഒക്ക് സ്പീക്കർ നിർദേശം നൽകി. ആവശ്യമായ മുൻകരുതൽ സ്കൂളുകളിലും പൊതു സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും ഊർജിതമാക്കാൻ യോഗത്തിൽ തീരുമാനിച്ചു. പഞ്ചായത്ത്, മുനിസിപ്പൽ തലത്തിൽ പ്രത്യേകം റിവ്യൂ മീറ്റിങ് ചേരാനും സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പരിശോധന ശക്തമാക്കാനും തീരുമാനമായി. ജില്ല മെഡിക്കൽ ഓഫിസറുടെ പ്രതിനിധി, മെഡിക്കൽ സൂപ്രണ്ടുമാർ, തഹസിൽദാർ, എ.ഇ.ഒ എന്നിവർ യോഗത്തിൽ പങ്കെടുത്തു .