മഞ്ചേരി സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി.

കുവൈത്ത്​ സിറ്റി: മലപ്പുറം മഞ്ചേരി സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മഞ്ചേരി താണിപ്പാറ സ്വദേശി പഴയതൊടിക സുബൈറാണ് (46) മരിച്ചത്.

 

ഭാര്യ: ഷറീന. മക്കൾ: ഇൻഷ ഫാത്തിമ, ഇജാസ്, ഇംഫാസ്. സഹോദരങ്ങൾ: ജാഫർ, ആയിശാബി, സക്കീർ, കബീർ. മേലാക്കത്ത് ആയിരുന്നു താമസിച്ചിരുന്നത്​.