നിയമസഭാ തെരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടി യോഗം

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരൂരങ്ങാടി താലൂക്കിലെ വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി മണ്ഡലങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം മാര്‍ച്ച് ഒന്നിന് വൈകീട്ട് മൂന്നിന് തിരൂരങ്ങാടി തഹസില്‍ദാരുടെ ചേംബറില്‍ ചേരും. യോഗത്തില്‍ ഈ മണ്ഡലത്തിലെ വരണാധികാരികളും പങ്കെടുക്കും. യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് തിരൂരങ്ങാടി തഹസില്‍ദാര്‍ അറിയിച്ചു.