Main Banner

ശൈശവ വിവാഹത്തിനെതിരെ ബോധവൽക്കരണവുമായി ‘കളിയല്ല കല്യാണം’

സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി നവംബർ 25 മുതൽ ഡിസംബർ 10 വരെ സംഘടിപ്പിക്കുന്ന ‘ഓറഞ്ച് ദ വേൾഡ്’ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ ശൈശവ വിവാഹനിരോധന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലയിലെ ട്രൈബൽ മേഖലയിലെ കൗമാരപ്രായക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി എടക്കര പാലേമാട് മഹിളാ ശിക്ഷൺ കേന്ദ്രത്തിൽ ‘കളിയല്ല കല്യാണം’ എന്ന പേരിലാണ് പരിപാടി നടത്തിയത്.

1 st paragraph

ശൈശവ വിവാഹത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നൽകി. പരിപാടിയുടെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികളും ശൈശവ വിവാഹം മൂലമുണ്ടാകുന്ന പ്രയാസങ്ങളും പ്രത്യാഘാതങ്ങളും അവതരിപ്പിച്ച സ്കിറ്റും നടന്നു. തുടർന്ന് കുട്ടികൾ ബാലവിവാഹ മുക്ത് ഭാരത് പ്രതിജ്ഞയെടുത്തു.

ലീഗൽ കം പ്രൊബേഷൻ ഓഫീസർ അഡ്വ. ഫവാസ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് റെസ്ക്യൂ ഓഫീസർ പി.എം ആതിര അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ സാജിത, മഹിളാ ശിക്ഷൺ കേന്ദ്ര സി.ആർ.പി കമലു, റസിഡൻഷ്യൽ ടീച്ചർ ടി. അനിത തുടങ്ങിയവർ പങ്കെടുത്തു.

2nd paragraph