Main Banner

സ്കൂട്ടറിൽ കടത്തിയ രണ്ടേകാൽ കിലോ കഞ്ചാവുമായി ചെമ്മാണിയോട് സ്വദേശി പിടിയിൽ

കോട്ടക്കൽ: രണ്ടേകാൽ കിലോഗ്രാം കഞ്ചാവുമായി ചെമ്മാണിയോട് സ്വദേശി മലപ്പുറം ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡും കോട്ടക്കൽ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ കോട്ടക്കൽ പുത്തൂർ പരിസരത്തു നിന്നും ഇടപാടുകാർക്ക് കൈമാറാൻ കൊണ്ടു വന്ന രണ്ടേകാൽ കിലോ കഞ്ചാവുമായി പിടികൂടി .ചെമ്മാണിയോട് സ്വാദേശി ശിവദാസനെയാണ് (57)കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടർ അടക്കം പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ 1.5 ലക്ഷത്തോളം രൂപ വില വരും. ഭാഗത്തുള്ള ചെറുകിട കച്ചവടക്കാർക്ക് കൈമാറാൻ കൊണ്ടുവന്നതാണെന്ന് അന്വോഷണത്തിൽ വ്യക്തമായിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്ത്വത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ശക്തമായ പരിശോധനയാണ് നടത്തി വരുന്നത്.   

1 st paragraph

. മലപ്പുറം ജില്ലാ പോലീസ് മേധാവി S സുജിത്ത് ദാസ് IPS നു ലഭിച്ച രഹസ്യ വിവരത്തിൻ്റ അടിസ്ഥാനത്തിൽ മലപ്പുറം നർക്കോട്ടിക്ക് സെൽ DySP PP ഷംസ് മലപ്പുറം DySP സുദർശൻ എന്നിവരുടെ നിർദ്ദേശപ്രകാരം കോട്ടക്കൽ Si അജിത്തിൻ്റെ ,നേതൃത്വത്തിൽ ‘ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡ് അംഗങ്ങളായ si ജമേഷ് അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണി കൃഷ്ണൻ മാരാത്ത്, പി.സഞ്ജീവ് എന്നിവരെ കൂടാതെ കോട്ടക്കൽ സ്റ്റേഷനിലെ ഷാജു, സജി അലക്സാണ്ടർ, അൻവർ എന്നിവരാണ് പ്രതിയെ പിടികൂടി അന്വോഷണം നടത്തുന്നത്.