വ്യാജ ഡോക്​ടർ അറസ്റ്റിൽ.

പാ​ലോ​ട്: മ​തി​യാ​യ യോ​ഗ്യ​ത​ക​ളി​ല്ലാ​തെ രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ ന​ൽ​കി വ​ന്ന സ്ത്രീ​യെ പാ​ലോ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. മടത്തറ ഡീ​സ​ൻ​റ്മു​ക്ക് ഹി​സാ​ന മ​ൻ​സി​ലി​ൽ സോ​ഫി മോ​ൾ (43) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

വ​ർ​ഷ​ങ്ങ​ളാ​യി കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ൽ നീ​ലേ​ശ്വ​രം, മ​ടി​ക്കൈ, എ​രി​ക്കു​ളം കാ​ഞ്ഞി​രം​വി​ള ഹൗ​സി​ൽ താ​മ​സി​ച്ച് ഭ​ർ​ത്താ​വു​മൊ​ത്തു വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഇ​വ​ർ ചി​കി​ത്സ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നെ​ന്നും ഇ​പ്പോ​ൾ ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്വ​ന്ത​മാ​യി ചി​കി​ത്സ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

 

സോഫി​യ റാ​വു​ത്ത​ർ എ​ന്ന പേ​രി​ലും വൈ​ദ്യ ഫി​യ റാ​വു​ത്ത​ർ ത​ല​ശ്ശേ​രി എ​ന്ന ഫേ​സ്​​ബു​ക്ക് അ​ക്കൗ​ണ്ട് മു​ഖേ​ന​യു​മാ​ണ് ഇ​വ​ർ ചി​കി​ത്സ​ക്കാ​യി ആ​ളു​ക​ളെ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്.