കോവിഡ് 19: 139 പേര്‍ക്ക് രോഗബാധ 136 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 132 പേര്‍ക്ക് ഉറവിടമറിയാതെ അഞ്ച് പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 1,695 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 16,691 പേര്‍

ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 21) ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുള്‍പ്പടെ 139 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 132 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും അഞ്ച് പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. 136 പേര്‍ കൂടി ഇന്ന് രോഗമുക്തരായതായതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് രോഗമുക്തരായവരുടെ എണ്ണം 1,19,499 ആയി.

16,691 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,695 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 107 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 44 പേരും എട്ട് പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 597 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകാതെ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് (മാര്‍ച്ച് 21) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

ആലങ്കോട് 02
ആലിപ്പറമ്പ 01
അങ്ങാടിപ്പുറം 02
ഊരകം 01
ചാലിയാര്‍ 01
ചീക്കോട് 01
ചെറിയമുണ്ടം 02
ചെറുകാവ് 01
ചുങ്കത്തറ 02
എടപ്പറ്റ 01
എടപ്പാള്‍ 06
എടവണ്ണ 04
കാലടി 01
കാളികാവ് 04
കല്‍പകഞ്ചേരി 03
കണ്ണമംഗലം 02
കീഴാറ്റൂര്‍ 01
കൊണ്ടോട്ടി 01
കോട്ടക്കല്‍ 02
മലപ്പുറം 07
മംഗലം 01
മഞ്ചേരി 05
മങ്കട 02
മാറാക്കര 07
മാറഞ്ചേരി 07
മേലാറ്റൂര്‍ 01
മൂന്നിയൂര്‍ 01
മൂര്‍ക്കനാട് 02
മൂത്തേടം 01
മുതുവല്ലൂര്‍ 01
നിലമ്പൂര്‍ 02
നിറമരുതൂര്‍ 01
ഒതുക്കുങ്ങല്‍ 05
പള്ളിക്കല്‍ 03
പാണ്ടിക്കാട് 03
പരപ്പനങ്ങാടി 02
പെരുമ്പടപ്പ് 03
പൊന്മുണ്ടം 01
പൊന്നാനി 04
പൂക്കോട്ടൂര്‍ 04
പുലാമന്തോള്‍ 02
പുളിക്കല്‍ 03
താനാളൂര്‍ 02
താനൂര്‍ 02
തലക്കാട് 01
തവനൂര്‍ 01
താഴെക്കോട് 01
തേഞ്ഞിപ്പലം 01
തിരുനാവായ 01
തിരുവാലി 01
തൃക്കലങ്ങോട് 01
തൃപ്രങ്ങോട് 01
തിരൂര്‍ 02
വളാഞ്ചേരി 01
വളവന്നൂര്‍ 03
വള്ളിക്കുന്ന് 01
വട്ടംകുളം 01
വാഴക്കാട് 01
വഴിക്കടവ് 05
വെളിയങ്കോട് 01
വേങ്ങര 01
വെട്ടം 02
വണ്ടൂര്‍ 03