വൈരങ്കോട് ക്ഷേത്രം സന്ദര്‍ശിച്ച് ഗഫൂര്‍ പി.ലില്ലീസ്

സാംസ്‌കാരിക മുന്നേറ്റത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുമെന്ന് ലില്ലീസ്

തിരൂര്‍: തിരൂര്‍ വൈരങ്കോട് ഭഗവതി ക്ഷേത്രം സന്ദര്‍ശിച്ച് തിരൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസ്. ഇന്നലെ രാവിലെ പത്തരയോടെയാണ് സന്ദര്‍ശനം നടത്തിയത്. തുടര്‍ന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികളുമായും നാട്ടുകാരുമായും സൗഹൃദ സംഭാഷണം നടത്തി. തിരൂര്‍ വൈരങ്കോട് ഭഗവതി ക്ഷേത്രം, തിരുന്നാവായ നാവാമുകുന്ദക്ഷേത്രം,

തിരൂര്‍ കോട്ടുപള്ളി ഉള്‍പ്പെടെയുള്ളവ തിരൂരിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്നവയാണെന്നും തന്നെ തെരഞ്ഞെടുക്കപ്പെട്ടാല്‍ സാംസ്‌കാരിക മുന്നേറ്റത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുമെന്നും സ്ഥാനാര്‍ഥി നാട്ടുകാരോട് പറഞ്ഞു. ദേവസ്വം ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ പ്രേമന്‍, അംഗം സുബ്രഹ്മണ്യന്‍ എന്നിവര്‍ക്കുപുറമെ സി.പി.എം മണ്ഡലം കമ്മിറ്റി അംഗം രതീഷ് വൈരങ്കോട്, പാര്‍ട്ടി അംഗങ്ങളായ കുഞ്ഞിപ്പാക്ക, പ്രശാന്ത്, ഹംസ എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു. അവധി ദിവസമായതിനാല്‍ ഇന്നലെ സ്ഥാനാര്‍ഥി കൂടുതലും കുടുംബയോഗങ്ങളിലാണ് പങ്കെടുത്തത്.