ഡോ.കെ .ടി.ജലീൽ തവനൂർ മണ്ഡലത്തിൽ പര്യടനം തുടരുന്നു. സ്നേഹം കൊണ്ട് വീർപ്പ്മുട്ടിച്ച് വോട്ടർമാർ

എടപ്പാൾ: തവനൂർ മണ്ഡലം LDF സ്ഥാനാർഥി ഡോ കെ.ടി ജലീൽ തിങ്കളാഴ്ച രാവിലെ മംഗലം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് പര്യടനം നടത്തിയത്.

രാവിലെ കാവഞ്ചേരി യിൽ നിന്നാണ് പര്യടനത്തിന് തുടക്കമായത്. വാളമരുതൂർ,ഇല്ലത്തപ്പടികുറുമ്പടി,തൂക്കുപാലം തെക്കേ കടവ് ,ചേന്നര,ചേന്നര ഈസ്റ്റ്,മംഗലം ടൗൺ,കൂട്ടായി കടവ്,തൊട്ടിയിലങ്ങാടി,പുല്ലൂണി,അന്നശ്ശേരി എന്നിവടങ്ങളിലായിരുന്നു

തുടർന്ന് സ്വീകരണ കേന്ദ്രങ്ങൾ. പര്യടനം ഉച്ചക്ക് ശേഷം മലയമ്പാടി,വെള്ളാമശേരി പൂഴിക്കുന്ന്,ഒ.പി. പടി ഹനുമാൻകാവ്,കൽപറമ്പ് കോലൂപ്പാലം,മുള്ളൻ മട,ചെമ്പാല കൈനിക്കര,ചെങ്കോട്ട ചേമ്പുംപടി,നാളിശേരി പരപ്പേരി,മേലേപറമ്പ് ആലത്തിയൂർ,തലൂക്കര എന്നിവിടങ്ങളിൽ എത്തിച്ചേർന്നു.

എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും ആവേശപൂർവ്വമാണ് സ്ഥാനാർത്ഥിയെ വോട്ടർമാർ വരവേറ്റത്.

ഓരോ പഞ്ചായത്ത് കേന്ദ്രങ്ങളിൽ എത്തുമ്പോഴും അതത് മേഖലകളിലെ വികസന നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയും മണ്ഡലത്തിൽ ഒട്ടാകെ താൻ നടത്തിയ വികസന പ്രവർത്തനങ്ങളുമെല്ലാം പരാമർശിച്ചാണ് കുടുംബയോഗങ്ങളിലൂടെ LDF സ്ഥാനാർത്ഥി ഡോ.കെ .ടി.ജലീൽ കടന്ന് പോകുന്നത്.

ഓട്ടോറിക്ഷയാണ് ഡോ.കെ .ടി.ജലീലിൻ്റെ തെരെഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്‌. എൽ ഡി എഫ് നേതാക്കളായ എ.പ്രേമാനന്ദൻ ,കെ.വി.പ്രസാദ്, ആർ.മുഹമ്മദ് ഷാ, മോഹനൻ, ഷാജിർ ആലത്തിയൂർ, പി.മുനീർ, തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.