തെരഞ്ഞെടുപ്പ് ജീവനക്കാരെ ആശാസ്ത്രീയമായി വിന്യസിച്ചത് പുനഃപരിശോധിക്കണം: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍.

മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ജീവനക്കാരെ യാതൊരു മാനദണ്ഡവും നോക്കാതെ വിദൂര സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പു ജോലിക്ക് നിയോഗിച്ചതില്‍ കെ ജി ഒ യു ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ പ്രതിഷേധിച്ചു. സ്ത്രീകളടക്കമുള്ള ജീവനക്കാര്‍ ആശാസ്ത്രീയമായ ഈ നടപടിയില്‍ ഏറെ പ്രയാസമറിയിച്ചിട്ടുണ്ട്. കാന്‍സര്‍ ബാധിതരായ ജീവനക്കാര്‍ക്ക് പോലും ഇക്കുറി തെരഞ്ഞെടുപ്പു ജോലി നല്‍കിയിട്ടുണ്ട്. ഇത് ജീവനക്കാരില്‍ ഏറെ സമ്മര്‍ദ്ദമുണ്ടാക്കുന്നു. അടിയന്തിരമായി ഈ നടപടി പുനഃപരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

കണ്‍വെന്‍ഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മനോജ് ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. ബാബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി തോമസ് സ്‌കറിയ, ജില്ലാ സെക്രട്ടറി കെ. പി പ്രശാന്ത്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സി. ബ്രിജേഷ്, എസ്. അനില്‍കുമാര്‍, ജിനേഷ് എ, പി ഉണ്ണികൃഷ്ണന്‍, കെ. ദേവകി, എ കെ അഷ്‌റഫ്, പി രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.