നന്മ ലോക നാടക ദിനം ആചരിച്ചു

മലപ്പുറം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ മലപ്പുറം മേഖല ലോക നാടക ദിനം വിപുലമായി ആചരിച്ചു. രാജാജി അക്കാദമിയില്‍ വെച്ച് നടന്ന ദിനാചരണ ചടങ്ങ് പ്രശസ്ത നാടക പ്രവര്‍ത്തകന്‍ എന്‍ ബി എ ഹമീദ് ലോക നാടക ദിന സന്ദേശം വായിച്ച് ഉദ്ഘാടനം ചെയ്തു. നന്മ മേഖല പ്രസിഡണ്ട് ബാബുരാജ് കോട്ടക്കുന്ന് അധ്യക്ഷത വഹിച്ചു.

നന്മ സംഘടിപ്പിച്ച ലോക നാടക ദിനാചരണം പ്രശസ്ത നാടക പ്രവര്‍ത്തകന്‍ എന്‍ ബി എ ഹമീദ് ലോക നാടക ദിന സന്ദേശം വായിച്ച് ഉദ്ഘാടനം ചെയ്യുന്നു

മലയില്‍ ഹംസ സ്വാഗതവും ഹനീഫ് രാജാജി നന്ദിയും പറഞ്ഞു. ദിനാചരണത്തിന് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് ജി കെ റാം മോഹന്‍, ഉസ്മാന്‍ ഇരുമ്പുഴി, ശശി ചിത്ര, കൃഷ്ണന്‍ മുണ്ടുപറമ്പ്, പ്രദീപ്, നീലന്‍ കോഡൂര്‍ , സുബൈര്‍ പി കെ , ഉണ്ണി ഗ്ലോറി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് പഴയകാല നാടക പ്രവര്‍ത്തകര്‍ അനുഭവങ്ങള്‍ പങ്കുവെക്കുകയും, നാടക ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു