സ്വർണവിലയിൽ ഇടിവുതുടരുന്നു.

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവുതുടരുന്നു. പവന്റെ വില 200 രൂപകുറഞ്ഞ് 32,880 രൂപയിലെത്തി. 4110 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ റെക്കോഡ് നിലവാരത്തിൽനിന്ന് എട്ടുമാസത്തിനിടെ 9,120 രൂപയാണ് കുറവുണ്ടായത്. കഴിഞ്ഞ ഏപ്രിൽ 10നാണ് 32,800 രൂപനിലവാരത്തിൽ ഇതിനുമുമ്പ് സ്വർണവിലയെത്തിയത്.

 

ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,683.56 ഡോളർ നിലവാരത്തിലെത്തി. യുഎസിലെ ട്രഷറി സിറ്റി സ്ക്കാൻ ന്യൂസ് ആദായം ഉയർന്നുനിൽക്കുന്നതിനാൽ നിക്ഷേപകർ സ്വർണത്തിൽനിന്ന് പിൻവാങ്ങുന്നതാണ് തുടർച്ചയായി വിലയിടിയാനിടയാക്കിയത്.