ബൂത്തുകളിലേക്കുള്ള ടീ ഷർട്ട് കെ.എം.സി.സി വക

തിരൂർ: മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം  യു. എ ഇ കെ.എം.സി.സി തിരൂർ മണ്ഡലം കോ-ഓർഡിനേഷൻ കമ്മിറ്റി നൽകുന്ന ടീ ഷർട്ട് ലോഞ്ചിംഗ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ 

മണ്ഡലം യു.ഡി.എഫ് ചെയർമാൻ അഡ്വ. കെ എ പത്മകുമാർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സൈതലവി മാസ്റ്ററിന് നൽകി നിർവഹിച്ചു.

കീഴേടത്തിൽ ഇബ്രാഹിം ഹാജി, കൊക്കോടി മുയ്തീൻ കുട്ടി ഹാജി, യാസർ പയ്യോളി, എ.കെ സൈതാലിക്കുട്ടി, കെ ഷാഫി ഹാജി, മുസ്തഫ തിരൂർ, യാസീൻ വെട്ടം, ടി.കെ വഹാബ്, കളപ്പാടിൽ അബു ഹാജി, റഷീദ് കല്ലിങ്ങൽ, അഷ്റഫ്, മുഹമ്മദ് കുട്ടി ടി.കെ, അസീസ് കൂത്തു കല്ല്തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു.