അവസാന വോട്ടും ഉറപ്പിച്ച് ഗഫൂര്‍ പി.ലില്ലീസിന്റെ തെരഞ്ഞെടുപ്പ് പ്രചരണം

തിരൂര്‍: തെരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പിലേക്കു കടന്നിരിക്കെ അവസാന വോട്ടും ഉറപ്പിച്ച് തിരൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസിന്റെ തെരഞ്ഞെടുപ്പ് പ്രചരണം. ഇന്നലെ രാവിലെ വിവിധ വീടുകളില്‍ കയറി വോട്ടുറപ്പിച്ചാണ് പ്രചരണം ആരംഭിച്ചത്.

വീണ്ടും എല്‍.ഡി.എഫ് സര്‍ക്കാര്‍ തന്നെ അധികാരത്തിലെത്തുമെന്നും ഇത്തവണ തനിക്കുവോട്ടുചെയ്താല്‍ തിരൂരിലെ വികസനത്തിന് അത്ഭുതം തീര്‍ക്കാന്‍ സാധിക്കുമെന്നും ജനങ്ങളില്‍ ഒരാളായ കൂടെയുണ്ടാകുമെന്നും ഗഫൂര്‍ പി.ലില്ലീസ് വീട്ടുകാരോട് പറഞ്ഞു.

ശേഷം തിരൂര്‍ സിവില്‍ സ്‌റ്റേഷന്‍, ഗൈഡ് കോളജ്, സിറ്റി ആശുപത്രി, ഭിന്നശേഷിക്കാന്‍ കഴിയുന്ന തിരൂരിലെ കിന്‍ഷിപ്പ് സ്ഥാപനം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ശേഷം രണ്ടു കല്യാണ വീടുകളിലും ഗഫൂര്‍ പി.ലില്ലീസ് എത്തി. തുടര്‍ന്ന് വൈകിട്ട് തിരൂര്‍ മുന്‍സിപ്പല്‍ റോഡ്‌ഷോ നടത്തി.

പെരുവഴിയമ്പലത്തുനിന്നും ആരംഭിച്ച റോഡ്‌ഷോ പൂക്കയില്‍, പൊരൂര്‍, താഴെപ്പാലം, വടക്കെ അന്നാര, തെക്കെഅന്നാര, തെക്കുംമുറി, കെ.ജി.പടി, തൃക്കണ്ടിയൂര്‍, സിറ്റി, മാവുംകുന്ന്, പുഴംകുളങ്ങര, മുത്തൂര്‍, കൂത്ത്പറമ്പ്, ഏഴൂര്‍, മതിലിങ്ങല്‍, പയ്യനങ്ങാടി, ആലിന്‍ചുവട്, മൈലാടിക്കുന്ന്, പഞ്ചാരമൂല, കരിക്കള്‍പടി എന്നിവിടങ്ങളിലെ പര്യടന ശേഷം ചെമ്പ്രയില്‍ സമാപിച്ചു.