പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കാനെത്തിയ യുവാവ് മുങ്ങി മരിച്ചു.

വളാഞ്ചേരി: ഇരിമ്പിളിയം തൂതപ്പുഴയിൽ കൂട്ടുകാരുമൊന്നിച്ചു കുളിക്കാനിറങ്ങിയ 19 വയസുകാരൻ മുങ്ങി മരിച്ചു. കൊടുമുടി പൈങ്കണ്ണിത്തൊടി സെയ്നുൽ ആബിദിന്റെ മകൻ സവാദ്(19) ആണ് മരിച്ചത്. സിറ്റി സ്ക്കാൻ ന്യൂസ്. തൂതപ്പുഴയിലെ മലഞ്ചുഴി കടവിൽ കുളിക്കാനിറങ്ങിയ സവാദ് ആഴക്കയത്തിൽ താഴുകയായിരുന്നു.

തിരൂരിൽ നിന്ന് ഫയർഫോഴ്സിൻ്റെ സഹായത്താൽ മൃതദേഹം കൊടുമുടി കടവിൽ നിന്നും കണ്ടെത്തി. രാവിലെ 10.30 ന് ആണ് സംഭവം.സിറ്റി സ്ക്കാൻ ന്യൂസ്. ഇരിമ്പിളിയം ജി എച്ച് എസ് എസ് പ്ലസ് വൺ വിദ്യാർഥിയാണ്.