കൂട്ടായി സ്വദേശി ഖത്തറിൽ നിര്യാതനായി

കൂട്ടായി:കൂട്ടായി സ്വദേശിയും ഖത്തർ സനയ്യയിൽ ഓട്ടോ മൊബൈൽ കമ്പനി ജീവനക്കാരനും ഖത്തർ ഒ.ഐ.സി.സി ഭാരവാഹിയും ഡി സി സി ജനറൽ സെക്രട്ടറി അഡ്വ.പി നസറുള്ളയുടെ സഹോദരൻ പുതിയകത്ത് പരേതനായ കുഞ്ഞിപ്പയുടെ മകൻ അഫ്സൽ (42) ഖത്തറിൽ നിര്യാതനായി.

ഭാര്യ ജസീറ ആലത്തിയൂർ.മക്കൾ ലിയ ഫാത്തിമ,അനൽ അബൂബക്കർ മാതാവ് മറിയം ബീവി.സഹോദരങ്ങൾ പരേതനായ റഹീം,സദിഖ്,ജൈസൽ ബാബു,ഫാത്തിമ ബീഗം,ഫൗസിയ,റജീന.ഖത്തറിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കൂട്ടായി പുതിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മയ്യിത്ത് ഖബർ അടക്കം ചെയ്യുമെന്ന് ബന്ധുക്കൾ അറിയീച്ചു.