ദുബായ് യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് വിമാനം

കരിപ്പുർ: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് പോകേണ്ട സ്പൈസ് ജെറ്റ് വിമാനം ഷെഡ്യൂൾ മാറ്റിയതോടെ 200 ൽ കൂടുതൽ പ്രവാസി യാത്രക്കാർ ദുരിതത്തിലായി. ഇന്നലെ രാത്രി 7:30 തോടെ കരിപ്പൂരിൽ നിന്നും ദുബായിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് എസ്ജി 140 എന്ന വിമാനമാണ് യാത്രക്കാരെ വലച്ചത്.

 

കരിപ്പൂർ വിമാനത്താവളത്തിലെ സ്പൈസ് ജെറ്റ് ഓഫീസിനു മുന്നിൽ പ്രധിഷേധിക്കുന്ന യാത്രക്കാർ (ഫോട്ടോ രാജു മുള്ളമ്പാറ)

അനിശ്ചിതത്വം തുടർന്നതോടെയാണ് യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഞായറാഴ്ച രാത്രി പത്ത് മണിക്കകം യാത്രതിരിക്കാൻ കഴിഞ്ഞില്ലെങ്കിൽ വീണ്ടും കോവിഡ് ടെസ്റ്റ് നടത്തേണ്ടിവരുമെന്ന സാഹചര്യവും യാത്രക്കാർക്ക് തലവേദനയായി.

എല്ലാവരെയും ദുബായിൽ എത്തിക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് സ്പൈസ് ജെറ്റ് വൃത്തങ്ങൾ ഉറപ്പ് നൽകിയതോടെയാണ് യാത്രക്കാരുടെ പ്രതിഷേധം അവസാനിച്ചത്. സാങ്കേതിക തകരാർ മൂലമാണ് വിമാനം റദ്ദാക്കേണ്ടി വന്നതെന്നാണ് വിശദീകരണം.