കുവൈത്തില്‍ അപ്പാര്‍ട്ട്മെന്റുകള്‍ കേന്ദ്രീകരിച്ച് മദ്യനിര്‍മാണം നടത്തിയവരെ പിടികൂടി

മദ്യ നിര്‍മാണത്തിനുള്ള അസംസ്‍കൃത വസ്‍തുക്കള്‍ ശേഖരിച്ചിരുന്ന 86 ബാരലുകള്‍, വില്‍പനയ്ക്ക് തയ്യാറാക്കി വെച്ചിരുന്ന 310 ബോട്ടില്‍ മദ്യം എന്നിവയ്‍ക്ക് പുറമെ അഞ്ച് ഉകരണങ്ങളും അധികൃതര്‍ പിടിച്ചെടുത്തു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ അപ്പാര്‍ട്ട്മെന്റുകള്‍ കേന്ദ്രീകരിച്ച് മദ്യ നിര്‍മാണം  നടത്തിയവരെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് അധികൃതര്‍ അറസ്റ്റ് ചെയ്‍തു. മഹ്‍ബുലയിലെ മുന്ന് ഫ്ലാറ്റുകളിലാണ് വന്‍തോതില്‍ മദ്യം നിര്‍മിച്ച് വില്‍പന നടത്തിയിരുന്നത്.

മദ്യ നിര്‍മാണത്തിനുള്ള അസംസ്‍കൃത വസ്‍തുക്കള്‍ ശേഖരിച്ചിരുന്ന 86 ബാരലുകള്‍, വില്‍പനയ്ക്ക് തയ്യാറാക്കി വെച്ചിരുന്ന 310 ബോട്ടില്‍ മദ്യം എന്നിവയ്‍ക്ക് പുറമെ അഞ്ച് ഉകരണങ്ങളും അധികൃതര്‍ പിടിച്ചെടുത്തു. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയ ഇവ നശിപ്പിച്ചു. പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഡ്രഗ്സ് ആന്റ് ആല്‍ക്കഹോള്‍ കണ്‍ട്രോളിന് കൈമാറി.