കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നു മലപ്പുറം ജില്ലയിലേക്ക് 30.000 കോവിഷീല്‍ഡ് വാക്‌സിന്‍ കൂടിയെത്തും

കോവിഡ് 19 വ്യാപനം ആശങ്കയായി വര്‍ധിക്കുമ്പോള്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നു. കൂടുതല്‍ പേര്‍ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. കോഴിക്കോട് റീജനല്‍ വാക്‌സിന്‍ സ്‌റ്റോറില്‍ നിന്ന് 30,000 കോവിഷീല്‍ഡ് വാക്‌സിന്‍ അടുത്ത ദിവസം ജില്ലയിലെത്തും. ഇതോടെ പ്രതിരോധ ക്യാമ്പുകള്‍ കൂടുതല്‍ വ്യാപകമാക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ഞായറാഴ്ച (2021 ഏപ്രില്‍ 18) വരെ 4,38,200 പേരാണ് പ്രതിരോധ കുത്തിവെപ്പെടുത്തത്. 3,98,568 പേര്‍ ഒന്നാം ഡോസ് വാക്‌സിനും 39,632 പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു. ഞായറാഴ്ച മാത്രം 1,825 പേരാണ് പ്രതിരോധ വാക്‌സിനെടുത്തത്.