ഇന്ത്യയിൽ നിന്നും കാനഡയിലേക്ക് ഉള്ള വിമാന സർവീസുകൾ നിർത്തിവെച്ചു

ഒട്ടാവ: ഇന്ത്യയിൽ നിന്നും പാകിസ്താനിൽ നിന്നുമുള്ള എല്ലാ യാത്രാ വിമാന സർവീസുകളും കനേഡിയൻ സർക്കാർ നിർത്തിവച്ചു. യാത്രക്കാരിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ച സാഹചര്യത്തിലാണ് നടപടി.

ഇന്ത്യയിൽ നിന്നും പാകിസ്താനിൽ നിന്നും കാനഡയിലെത്തിയ വിമാന യാത്രക്കാരിൽ കോവിഡ് കേസുകൾ കൂടുതലായി കണ്ടെത്തിയതിനാൽ ഈ രാജ്യങ്ങളിൽനിന്നും കാനഡയിലേക്കുള്ള വാണിജ്യ, സ്വകാര്യ യത്രാ വിമാനങ്ങളെല്ലാം 30 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവച്ചതായി ഗതാഗത മന്ത്രി ഒമർ അൽഗാബ്ര അൽഗാബ്ര വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 

ഇതൊരു താൽക്കാലിക നടപടിയാണെന്നും അതേസമയം സാഹചര്യം വിലയിരുത്തി മുന്നോട്ടുള്ള ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം വ്യാഴാഴ്ച രാത്രി മുതൽ നിരോധനം നിലവിൽ വന്നു.

 

എന്നാൽ ചരക്ക് വിമാനങ്ങൾക്ക് നിരോധനം ബാധകമല്ല. പ്രത്യേകിച്ച് വാക്സിനുകൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ കയറ്റുമതി ഉറപ്പാക്കുമെന്നും അൽഗബ്ര പറഞ്ഞു.