സര്‍ക്കാര്‍ ഇത്തരവിറങ്ങി;സംസ്ഥാനത്തെ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ ആര്.ടി.പി.സി.ആര്. പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ച് ഉത്തരവിറങ്ങി.
ആരോഗ്യമന്ത്രി കെ.കെ ശൈലജ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരുന്നു ഐ.സി.എം.ആര്. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് നിരക്ക് കുറച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
മുമ്പ് ആര്.ടി.പി.സി.ആര്. പരിശോധനയ്ക്ക് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പിന്നീട് 1700 രൂപയാക്കിയത്.സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആര്.ടി.പി.സി.ആര്. പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി.