Shobika

രാജ്യത്ത് ഇന്ധനവില കൂട്ടി

കൊച്ചി: തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാജ്യത്തെ ഇന്ധനവിലയിൽ വീണ്ടും വർധന. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 17 പൈസ കൂട്ടി. ഡീസൽ വിലയിൽ 22 പൈസയുടെ വർധനയുണ്ട്. തിരുവനന്തപുരത്ത് ഇന്ന് പെട്രോൾവില 92 രൂപ 74 പൈസയാണ്.

1 st paragraph

തിരുവനന്തപുരത്ത് ഇന്ന് ഡീസൽവില 87 രൂപ 27 പൈസയാണ്. കോഴിക്കോട് പെട്രോൾ വില 91 രൂപ 23 പൈസയും ഡീസൽവില 85 രൂപ 89 പൈസയുമാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതൽ എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവർധന തുടങ്ങിയിരിക്കുകയാണ്.