മാധ്യമ പ്രവർത്തകനെതിരെ സൈബർ ആക്രമണം: പൊലീസ് നടപടി സ്വീകരിക്കണം

മലപ്പുറം. കണ്ടെയിന്‍റ്മെന്‍റ് സോണിൽ അടച്ചുപൂട്ടിയ റോഡ് ബലം പ്രയോഗിച്ച് തുറന്ന സംഭവം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകനെതിരെ സൈബർ ആക്രമണം.കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കണ്ടെയിന്‍റ്മെന്‍റ് സോണായി പ്രഖ്യാപിച്ച വാഴക്കാട് പഞ്ചായത്തില്‍ പൊലീസ് അടച്ച റോഡുകള്‍ വാര്‍ഡ‍് മെമ്പറുടെ നേതൃത്വത്തില്‍ തുറന്നു കൊടുത്ത സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകിയ പൊലീസ് കേസെടുത്തത് വാർത്ത നൽകിയ ഉമറലി ശിഹാബിനെതിരെയാണ് സോഷ്യൽ മീഡിയയിൽ ആക്രമണം നടത്തുന്നത്. റോഡ് തുറന്ന സംഭവത്തെ തുടർന്ന് കുറ്റക്കാർക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ഇത് റിപ്പോർട്ട്‌ ചെയ്തതിനാണ് കെആർഎംയു ജില്ലാ കമ്മിറ്റിയംഗവുമായ ഉമറലി ശിഹാബിനെ അപകീർത്തി പെടുത്തുന്നത്. സംഭവത്തിൻ ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി, വാഴക്കാട് എസ്ഐ എന്നിവർക്ക് പരാതി നൽകി.

സംഭവത്തിൽ 

കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡൻ്റ് പി ആർ ഹരികുമാർ, സെക്രട്ടറി അനീഷ് ശുകപുരം എന്നിവർ ആവശ്യപ്പെട്ടു.