റേഷന്‍കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണം ഇനി മുതല്‍ ത്രൈമാസ കാലയളവില്‍

എല്ലാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ക്കും റേഷന്‍കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണം ഇനി മുതല്‍ ത്രൈമാസ കാലയളവിലേക്കായിരിക്കും. നടപ്പ് സാ മ്പത്തിക വര്‍ഷത്തിലെ ആദ്യപാദമായ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മണ്ണെണ്ണ ജൂണ്‍ 30 വരെ വിതരണം ചെയ്യുന്നതായിരിക്കും. ഓരോ വിഭാഗത്തിനുള്ള മണ്ണെണ്ണ വിതരണ തോത് താഴെ പറയും പ്രകാരമായിരിക്കും.

എല്ലാ NE (വൈദ്യുതീകരിക്കാത്ത വീടുകള്‍) കാര്‍ഡുകള്‍ക്കും 8 ലിറ്റര്‍ (ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ) 4 ലിറ്റര്‍ മേയ് മാസത്തിലും 4 ലിറ്റര്‍ ജൂണ്‍ മാസത്തിലും, വൈദ്യൂതീകരിച്ച വീടുകള്‍ മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് 1 ലിറ്റര്‍ വീതം (ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ) നീല, വെള്ള കാര്‍ഡുകാര്‍ക്ക് അര ലിറ്റര്‍ വീതവും ലഭിക്കും