ഓടിക്കൊണ്ടിരുന്ന കാറിൽ മരം വീണ് വയോധിക മരിച്ചു
കട്ടപ്പന: പുളിയൻമലയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിൽ മരം വീണ് വയോധിക മരിച്ചു മുണ്ടിയെരുമ പി എച്ച് സിയിലെ യുടെഭർതൃമാതാവാണ് മരിച്ചത്.
തൊടുപുഴ വെണ്ടാനം സൂസമ്മ (62)യാണ് മരിച്ചത്. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന വെണ്ടാനത്ത് പി.ഡി സെബാസ്റ്റ്യൻ (70), മകൻ അരുൺകുമാർ (33) എന്നിവർക്ക് പരുക്കേറ്റു. മൂന്നാർ- തേക്കടി പാതയിൽ പുളിയൻമല അപ്പൻപടിക്ക് സമീപത്തായിരുന്നു അപകടം.
അരുൺകുമാറിന്‍റെ ഭാര്യ ബ്ലസി മുണ്ടിയെരുമ പി.എച്ച്.സിയിലെ ഡോക്‌ടറാണ്. ബ്ലെസിയെ മുണ്ടിയെരുമയിൽ ആക്കിയ ശേഷം തിരികെ പോകുമ്പോഴായിരുന്നു അപകടം. അരുണിന്‍റെയും ബ്ലെസിയുടെയും വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങളേ ആയിട്ടുള്ളു.
മുണ്ടിയെരുമയിൽ നിന്നും മടങ്ങിയ സംഘം സഞ്ചരിച്ച കാറിലേക്ക് ഏലത്തോട്ടത്തിൽ നിന്നും വൻ മരം കടപുഴകി വീഴുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാർ കാർ വെട്ടിപ്പൊളിച്ചാണ് മൂന്നു പേരെയും പുറത്തെടുത്തത്. ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സൂസമ്മയുടെ ജീവൻ രക്ഷിക്കാനായില്ല. സൂസമ്മ കാറിന്‍റെ പിൻസിറ്റിലാണ് ഇരുന്നിരുന്നത്.