Fincat

ഡോർണിയർ വിമാനം ഉപയോഗിച്ച് ബേപ്പൂരിൽ നിന്ന് കാണാതായ ബോട്ടിനായി തിരച്ചിൽ

കോഴിക്കോട്: ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടൽക്ഷോഭത്തിൽ ബേപ്പൂരിൽനിന്ന് കാണാതായ ബോട്ടിനായി ഡോർണിയർ വിമാനം ഉപയോഗിച്ച് തെരച്ചിൽ നടത്തി. നാല് മണിക്കൂർ ഡോർണിയർ വിമാനം തിരച്ചിൽ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല.

1 st paragraph

ബോട്ടിനായി കോസ്റ്റ് ഗാർഡിൻെറ കപ്പൽ തെരച്ചിൽ തുടരുകയാണ്.

2nd paragraph

കഴിഞ്ഞ അഞ്ചിന് ബേപ്പൂർ തീരത്തുനിന്ന് 15 തൊഴിലാളികളുമായി കടലിൽ പോയ അജ്മീർ ഷാ എന്ന ബോട്ടാണ് കാണാതായത്. ഒരു മാസത്തിന് ശേഷം തിരികെയെത്താനാണ് ലക്ഷ്യമിട്ടിരുന്നത്. ഇവർക്കൊപ്പമുണ്ടായ ബോട്ടുകൾ കടൽക്ഷോഭത്തെ തുടർന്ന് പല തീരങ്ങളിൽ അടുപ്പിച്ചിരുന്നു.